6 October 2024, Sunday
KSFE Galaxy Chits Banner 2

കീം എൻട്രൻസ്: ദേവാനന്ദിന്റെ ഒന്നാം റാങ്ക് തിളക്കത്തില്‍ മന്ദാരം വീട്

സ്വന്തം ലേഖകൻ
ആലപ്പുഴ
July 11, 2024 7:17 pm

കേരള എൻജിനീയറിംഗ് അഗ്രികൾച്ചർ ആന്റ് മെഡിക്കൽ എൻട്രൻസ് (കീം 2024) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി ദേവാനന്ദ്. ആലപ്പുഴ നഗരസഭ എഎൻപുരം വാർഡ്, ചന്ദനക്കാവ്, മന്ദാരം വീട്ടിൽ പത്മകുമാറിന്റെയും പി ആർ മഞ്ജുവിന്റെയും മൂത്തമകനാണ്. ചെറുപ്പം മുതലേ കണക്കിനോട് ഉണ്ടായിരുന്ന അഭിരുചിയാണ് ദേവാനന്ദിന് എൻജിനീയറിംഗ് മേഖലയിലേക്ക് കടന്നുവരാൻ സഹായകമായത്. ജെഇഇ മെയിൻസിന് വേണ്ടി പഠിക്കുകയും അതിൽ യോഗ്യത നേടുകയും ചെയ്ത ദേവാനന്ദ് വലിയ മുൻഗണന കൊടുക്കാതെ എഴുതിയ പരീക്ഷയായിരുന്നു ഇത്. എന്നാൽ ഒന്നാം റാങ്ക് എന്നത് തീർത്തും അപ്രതീക്ഷിയിരുന്നു. ആദ്യ പത്തിനുള്ളിലെ താൻ റാങ്ക് പ്രതീക്ഷിച്ചിരുന്നുള്ളുവെന്ന് ദേവാനന്ദ് പറയുന്നത്. 

ഐഐടിയായിരുന്നു സ്വപ്നം. അതിനാൽ തന്നെ ജെഇഇ മെയിൻസിന് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. കീം 2024ന് വേണ്ട പരിഗണന കൊടുത്തിരുന്നില്ല. ജെഇഇ മെയിൻ പരീക്ഷയ്ക്ക് 682-ാം റാങ്ക് നേടുകയും ഐഐടി ഖരഗ്പൂരിൽ അഡ്മിഷൻ നേടിയ സമയത്താണ് ഈ റാങ്ക് ദേവാനന്ദിനെ തേടിയെത്തിയത്. ഐഐടിയില്‍ തുടർന്ന് പഠിക്കാനാണ് ഈ റാങ്ക്കാരന് ഇഷ്ടം. ഒൻപതാം ക്ലാസ് മുതൽ തന്നെ എൻജിനീയറിംഗ് എൻട്രൻസിന്റെ ഫൗണ്ടേഷൻ കോഴ്സ് ചേർന്നിരുന്നു. ആക്കാലഘട്ടം മുതൽതന്നെ എൻജിനീയറിംഗിനെ കുറിച്ച് അറിയാമെങ്കിലും പത്താം ക്ലാസ് അവസാനത്തോടെയാണ് ഈ മേഖലയോട് കടുത്ത ആഗ്രഹം തോന്നിയത്. 

എൻജിനീയറാവണമെന്ന ഉറച്ച തീരുമാനം അന്നുമുതൽ മനസ്സിൽ തെളിഞ്ഞ് വന്നു. ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ് തന്റെ രീതി. പഠനമൊരു ഭാരമായി കണ്ടാൽ തനിക്ക് തന്നെ മടുത്ത് പോവും അതിനാൽ കൃത്യമായ ടൈം ടേബിൾ വെച്ചിരുന്നില്ല. എന്നാൽ ഓരോദിവസവും എടുക്കുന്ന പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കി വെക്കുമായിരുന്നു. ഏറ്റവും എളുപ്പം കണക്കായിരുന്നു. ബുദ്ധിമുട്ടുള്ള കെമിസ്ട്രിക്കായി കൂടുതൽ സമയം മാറ്റിവെക്കും. ടെസ്റ്റ് ബുക്ക് മുഴുവനും പഠിച്ചാണ് റാങ്കിലേക്ക് എത്തിയത്. അധ്യാപകരും പിന്തുണച്ചു. ആദ്യമെല്ലാം ചെറുനോട്ടുകൾ തയ്യാറാക്കി പഠിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തി. നല്ല ഊർജ്ജമുള്ള ദിവസങ്ങൾ പരമാവധി പഠിച്ച് തീർക്കും. എല്ലാത്തിനും തുണയായി നിൽക്കുന്ന കുടുംബമാണ് തന്റെ ശക്തി. അവർ ഒരു തരത്തിലും തനിക്ക് സമ്മർദ്ദം തന്നിട്ടില്ല. എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്ക്സ് ഡിപ്പാർട്ട്മെന്റിൽ പത്തംതിട്ടയിൽ റിസേർച്ച് ഓഫീസറാണ് അച്ഛൻ പത്മകുമാർ. അമ്മ തടിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കുളിലെ കെമിസ്ട്രി അധ്യാപികയാണ്. സഹോദരൻ ദേവനാഥ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Eng­lish Sum­ma­ry: KEAM Entrance: Man­daram House in Devanand’s First Rank Celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.