18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024

വിവാദ ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്ഖറുടെ അമ്മയും വിവാദ നായിക

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2024 5:11 pm

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിവാദ ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറുടെ അമ്മയും വിമര്‍ശനങ്ങള്‍ക്ക് വിധേയയാകുന്നു.ഇപ്പോള്‍ പുറത്തു വരുന്ന ഒരു പഴയ കാല വീഡിയോയിലാണ് പൂജയുടെ അമ്മയുടെ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.ഒരുകൂട്ടം ആളുകളെ തോക്ക് മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുന്ന പൂജയുടെ അമ്മയുടെ വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഐഎഎസ് ഓഫീസറുടെ നില വീണ്ടും പരുങ്ങലിലാകുകയാണ്.2023 ബാച്ചിലെ ഒ.ബി.സി വിഭാഗത്തിലാണ് പൂജ ഖേദ്കര്‍ പരീക്ഷ എഴുതിയത്.എന്നാല്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലും ഇവര്‍ പരാജയപ്പെടുകയായിരുന്നു.

ഇത്കൂടാതെ ഇവര്‍ കാഴ്ചാ പരിമിതിയും മാനസിക വൈകല്യവുമുള്ള ആളാണെന്ന് അവകാശപ്പെടുകയും എന്നാല്‍ അത് തെളിയിക്കാനുള്ള ടെസ്റ്റുകള്‍ക്ക് വിധേയയാകാന്‍ മടിക്കുകയുമായിരുന്നു.പൂജയുടെ പിതാവും റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കര്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ സമാഹരിച്ചിട്ടുള്ളതായും പുനെയിലെ മുല്‍ഷി താലൂക്കിലെ 25 ഏക്കര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായി വസ്തുവകകള്‍ വാങ്ങിയിട്ടുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ ഇവരുടെ കുടുംബം പരിസര പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ ഭൂമി കയ്യേറാന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത് കര്‍ഷകര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്ഖര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി അവിടെയെത്തുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്ന 2മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നാട്ടുകാര്‍ പകര്‍ത്തിയതാണ്.വീഡിയോയില്‍ ഒരു ഒരു കര്‍ഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന മനോരമ ഖേദ്കറെയാണ് കാണാന്‍ കഴിയുന്നത്.

എന്നാല്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ തോക്ക് ഇവര്‍ കയ്യിലേക്ക് മറച്ചു പിടിക്കുന്നതും കാണാം.”ഭൂമിയുടെ രേഖകള്‍ കാണിക്കൂ”.ആ രേഖകളില്‍ എന്റെ പേരുണ്ട്.അവര്‍ മറാത്തി ഭാഷയില്‍ കര്‍ഷകനോട് ആവശ്യപ്പെട്ടു.എന്നാല്‍ തന്റെ പേര് ആ രേഖകളിലുണ്ടെന്നും അതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുകയാണെന്നും അയാള്‍ മറുപടി നല്‍കി.ഇതോടെ മനോരമ കോടതിയുയെ ഓര്‍ഡര്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും തന്നെ നിയമങ്ങള്‍ പഠിപ്പിക്കരുതെന്ന് കര്‍ഷകനോട് പറയുകയുമായിരുന്നു.തങ്ങള്‍ ഈ കുടുംബത്തിനെതിരെ പൊലീസ്‌
സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് നടന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.പൂജ ഖേദ്കറുടെ ഉടമസ്ഥതയില്‍് മഹാരാഷ്ട്രയില്‍ ഏകദേശം 22 കോടിരൂപ വിലമതിക്കുന്ന 2 അപ്പാര്‍ട്ട്‌മെന്റുകളും 5 പ്ലോട്ടുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.കൂടാതെ അഹമ്മദ് നഗറിലും പൂനെയിലുമായി 45 ലക്ഷം രൂപയും 75 ലക്ഷം രൂപയും വിലമതിക്കുന്ന 2 അപ്പാര്‍ട്ട്‌മെന്റുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഗുരുതരമായ കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.പൂജ തന്റെ സ്വകാര്യ വാഹനമായ ഓഡി സെഡനില്‍ വിഐപി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്റ്റിക്കര്‍ പതിപ്പിക്കുകയും ചെയ്തതോടെയാണ് പ്രസ്തുത നിയമ നടപടിക്ക് വിധേയയായത്.കൂടാതെ പൂനെ ജില്ലാ കളക്ടര്‍ അജയ് മോറിന്റെ ചേംബര്‍ കയ്യേറിയതിന് കഴിഞ്ഞ ദിവസമാണ് ഇവരെ വാഷിമിലേക്ക് സ്ഥലം മാറ്റിയത്.

Eng­lish Summary;Controversial IAS offi­cer Poo­ja Khed­kar’s moth­er is also a con­tro­ver­sial heroine

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.