അസമിലെ തേയില നഗരം എന്നറിയപ്പെടുന്ന ദൂംദൂമയിൽ നിന്നും മഹാത്മാഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത സംഭത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പ്രതിമ നീക്കം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. ഇക്കാര്യം ജില്ലാഭരണക്കൂടം അറിയിച്ചിരുന്നില്ല, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ടിൻസുകിയ ജില്ലയിലെ പട്ടണത്തിലെ ഗാന്ധി ചൗക്കിൽ സ്ഥാപിച്ചിരുന്ന 5.5 അടി ഉയരമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തത്.
ക്ലോക്ക് ടവര്‍ നിര്‍മ്മിക്കുന്നതിനായി ഗന്ധിപ്രതിമ നീക്കം ചെയ്തതില്‍ പ്രതിഷേധവുമായി അസം സ്റ്റുഡന്റ് യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധി പ്രതിമയെ നീക്കം ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ട് പൊതുസമൂഹത്തെ അറിയിച്ചില്ലെന്ന് എഎഎസ്‍യു നേതാവ് പ്രീതം നിയോഗ് ചോദിച്ചു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തുഷാര്‍ഗാന്ധി രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തിയില്‍ അതിശയിക്കാനായി യാതൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വികസനപദ്ധതികള്‍ക്കൊന്നും തങ്ങള്‍ എതിരല്ല എന്നാല്‍ അതിന്റെ പേരില്‍ ഗാന്ധിപ്രതിമയെ നീക്കം ചെയ്തത് അനുവദിക്കാനാകില്ല. പ്രതിമ നിലനിർത്തുകയും ഒരു ക്ലോക്ക് ടവർ നിർമ്മിക്കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ദുർഗ ഭൂമിജ് പറഞ്ഞു. അതേസമയം ഗാന്ധിയുടെ പുതിയ പ്രതിമ ആറുമാസത്തിനുള്ളില്‍ ക്ലോക്ക് ടവറിന് സമീപം സ്ഥാപിക്കുമെന്ന് ദൂംദൂമയിലെ ബിജെപി എംഎൽഎ രൂപേഷ് ഗോവാല പറഞ്ഞു.
English Summary: Mahatma Gandhi statue removal incident in Assam: Chief Minister reacts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.