18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

യുവ ഇന്ത്യ തിളങ്ങി; പത്ത് വിക്കറ്റ് ജയത്തോടെ ടി20 പരമ്പര

Janayugom Webdesk
ഹരാരെ
July 13, 2024 10:55 pm

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3–1ന് മുന്നിലെത്തി. നാലാം ടി20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യന്‍ യുവനിര നേടിയത്. 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു.

രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി. സിംബാബ്‌വെ ബോളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനം. ഗില്ലിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. ജയസ്വാളിന്റെ അഞ്ചാം ഫിഫ്റ്റിയുമാണ് പിറന്നത്.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ സികന്ദര്‍ റാസ മാത്രമാണ് തിളങ്ങിയത്. താരമാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെ, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Eng­lish sum­ma­ry : Young India shone; T20 series with a ten wick­et win

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.