22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

പോലീസ് വാനില്‍ ബിയര്‍ കുപ്പിയുമായി കുറ്റവാളി

Janayugom Webdesk
അഹമ്മദാബാദ്
July 14, 2024 12:45 pm

ഗുജറാത്ത് പോലീസിന് അപമാനമുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഒരു കൊലപാതക കേസിലെ പ്രതിയായ ജോറവര്‍സിന്‍ ജാല പോലീസ് വാനിലിരുന്ന് ബിയര്‍ കുടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.എന്നാല്‍ ഈ വീഡിയോ രണ്ട് വര്‍ഷം മുന്‍പുള്ളതാണെന്നും അന്ന് കൊലപാതക കേസില്‍ അറസ്റ്റിലായ ഈ പ്രതി അടുത്തിടെ വീണ്ടും മറ്റൊരു കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്.എക്സിലൂടെ പുറത്തുവരുന്ന ഈ വീഡിയോ അഹമ്മദാബാദില്‍ വച്ച് നടന്നതല്ലെന്നാണ് അഹമ്മദാബാദ് പോലീസ് പറയുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ ജി.എസ് മാലിക് ഈ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയുണ്ടായി.ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍,ഈ വീഡിയോ 2022ല്‍ ജാല ആദ്യ കൊലപാതക കേസില്‍ അറസ്റ്റിലായ സമയത്ത് എടുത്ത വീഡിയോ ആണെന്നും മെഹ്സാലയിലെ സന്താല്‍ പോലീസ് സ്റ്റേഷന്‍ പരിധിയാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.അതേസമയം ഈ വീഡിയോ ജാലയുടെ സഹായികള്‍ പക‍ര്‍ത്തിയതാണെന്ന് കണ്ടെത്തിയെങ്കിലും ഇതിനെതിരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.എന്നാല്‍ ഈ വീഡിയോ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്.

22 കാരനായ ജാല കടോസന്‍ ജില്ലയിലെ മെഹ്സാനയില്‍ ജൊദാന താലൂക്കിലുള്ളയാളാണ്.മെയ് 16 ന് അഹമ്മദാബാദില്‍ 75 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജാലയുടെ പങ്കാളിത്തം ആരോപിച്ചതിനെത്തുടര്‍ന്ന് ഇയാളെ മെയ് 22ന് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്.പ്രസ്തുത വീഡിയോയില്‍ ബിയര്‍ കുടിക്കുകയും ബിയര്‍ ക്യാനില്‍ ഉമ്മ വയ്ക്കുകയും ചെയ്യുന്ന ജാലയുടെ വീഡിയോയാണ് പുറത്ത് വരുവന്നത്.അതിന് ശേഷം അയാള്‍ രണ്ട് ബിയകര്‍ കുപ്പികള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഉയര്‍ത്തി പിടിക്കുന്നതും കാണാം.കഴിഞ്ഞ ജൂണ്‍ 19ന് ജാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിോ പുറത്ത് വരുന്നത്.ഇതില്‍ ലൊക്കേഷന്‍ “SABARMATI RIVER FONT” എന്ന് ടാഗ് ചെയ്തിട്ടുമുണ്ട്.

Eng­lish Summary;Criminal with beer bot­tle in police van

You may Also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.