18 January 2026, Sunday

ആമയിഴഞ്ചാന്‍ തോട് അപകടം;തിരച്ചിലിനായി നാവിക സേന എത്തുന്നു

Janayugom Webdesk
തിരുവനന്തപുരം
July 14, 2024 3:55 pm

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.എന്നാല്‍ ഇതുവരെയും പ്രതീക്ഷാവഹമായ ഒരു വിവരങ്ങളും ലഭിക്കാത്തതിനാല്‍ നാവിക സേനയുടെ സഹായം തേടുകയാണെന്നാണ് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചത്.കൊച്ചിയില്‍ നിന്നും ഇന്ന് വൈകിട്ടോടെ നാവികസേനാ സംഘം തിരുവനന്തപുരത്തേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്കൂബെ ഡൈവേഴ്‌സിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തെരച്ചിൽ നടക്കുക. ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാൽ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കും.സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവർ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നിൽ നിന്നുള്ള തെരച്ചിൽ നടക്കുന്നത്. വാട്ടർ ലെവൽ ആർട്ടിഫിഷ്യലായി കൂട്ടിയാൽ സഹായകരമാകും. ശാസ്ത്രീയമായ രീതിയിൽ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജൻ വിശദീകരിച്ചു. ആരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിലും പരിശോധിക്കും. ഇപ്പോൾ അതിൻ്റെ സമയമല്ല. ജോയിയാണ് ഇപ്പോൾ മുന്നിലെ വിഷയമെന്നും രാജൻ പറഞ്ഞു.

അതേസമയം ജോയിയെ കാണാതായിട്ട് 28 മണിക്കൂര്‍ പിന്നിട്ടു.മാലിന്യം അടി‍ഞ്ഞുകൂടി കിടക്കുന്നതിനാല്‍ മാന്‍ഹോള്‍ വഴിയുള്ള പ്രവര്‍ത്തനം നേരത്തെ നിര്‍ത്തലാക്കിയിരുന്നു.ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ്. ഈ പരിശോധനയിൽ അവ്യക്തമായ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു.  തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന നടത്തിയെങ്കിലും ചാക്കിൽ കെട്ടിയ നിലയിലുളള മാലിന്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Eng­lish Summary;Amayizhanjan Kanal Accident;Navy Group Arriv­ing for the search

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.