18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
September 24, 2024
September 16, 2024
September 8, 2024
September 8, 2024
August 23, 2024
July 14, 2024
July 11, 2024
July 11, 2024
July 9, 2024

ടാറ്റ Curvv 2024 ഓഗസ്റ്റ് 7 ന് ഇന്ത്യയിൽ അവതരിപ്പിക്കും

Janayugom Webdesk
July 14, 2024 6:07 pm

ഇന്ത്യൻ വിപണിയിൽ പുതിയ Curvv കൂപ്പെ എസ്‌യുവിയുടെ ലോഞ്ച് തീയതി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാർ നിർമ്മാതാവ് ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ കാർ അവതരിപ്പിക്കും, ഇത് ഇവി, ഐസിഇ പവർട്രെയിൻ വേരിയന്റില്‍ ആയിരിക്കും എത്തുക, എന്നിരുന്നാലും രണ്ട് ഡെറിവേറ്റീവുകളുടെയും വില ഒരേ ദിവസം പ്രഖ്യാപിക്കുമോ എന്നത് വ്യക്തമല്ല.ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ടീസർ വീഡിയോകൾ Curvv വാഹനങ്ങളുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു. പുറത്ത്, നെക്‌സോൺ ശ്രേണിയെ അനുസ്മരിപ്പിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ പോഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, റാപ്പറൗണ്ട് ഇൻവെർട്ടഡ് എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ മോഡലിൻ്റെ സവിശേഷതയാണ്. പിൻഭാഗത്ത്‌ എൽഇഡി ലൈറ്റ് ബാർ നല്‍കിയിരിക്കുന്നു.

സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ADAS സ്യൂട്ട്, ഡ്രൈവ് മോഡുകൾ, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ടാറ്റ Curvv‑ൻ്റെ ഇൻ്റീരിയറിൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ടാറ്റയ്ക്ക് അവതരിപ്പിക്കും. ഒരു ഫുൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകാമെങ്കിലും ഇവി പതിപ്പിൻ്റെ സാങ്കേതിക സവിശേഷതകൾ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. 

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ്.യു.വി. നിരത്തുകളില്‍ എത്തുന്നു. ഓഗസ്റ്റ് ഏഴിന് കര്‍വ് ഇ.വി. അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നതെങ്കിലും വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരിക്കുന്നത്. ഐസ് എന്‍ജിന്‍, ഇലക്ട്രിക് മോഡലുകളുടെ കണ്‍സെപ്റ്റ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. കൂപ്പെ ഡിസൈനിലാണ് കര്‍വ് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്നീ വാഹനങ്ങളുമായായിരിക്കും കര്‍വ് മത്സരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ എം.ജി. ഇസഡ്.എസ്. ഇ.വിയുമായായിരിക്കും കര്‍വ് മത്സരിക്കുകയെന്നാണ് വിലയിരുത്തലുകള്‍.

വാഹനത്തിന്റെ കരുത്ത് തെളിയിക്കുന്ന പരീക്ഷണയോട്ട ദൃശ്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ 50 ഡിഗ്രി ചൂടിലായിരുന്നു മരുഭൂമിയിലെ കര്‍വിന്റെ പരീക്ഷണയോട്ടം. ഇലക്ട്രിക് വാഹനത്തിന് പുറമെ, കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലും ചേര്‍ന്നാണ് ഇവിടെ പരീക്ഷണത്തിന് ഇറങ്ങിയത്. ഈ ഓട്ടത്തില്‍ തന്നെ വാഹനത്തിന്റെ എയര്‍ ഇന്‍ടേക്ക്, ഡി.ആര്‍.എല്‍. തുടങ്ങിയവയുടെ ഡിസൈന്‍ സൂചനകളും നല്‍കുന്നുണ്ട്. കര്‍വ് ഇ.വിയുടെ പര്‍വ്വത മേഖലയിലെ പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത് ലേ, ലഡാക് സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലായിരുന്നു കര്‍വ് ഓടിച്ചത്. മൈനസ് 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. കൊടുംതണുപ്പിലും കഠിനമായ പ്രതലങ്ങള്‍ മറികടക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ മേഖലയിലെ പരീക്ഷണം. വിവിധ മോഡുകളും പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഈ വാഹനത്തിലുണ്ടെന്ന സൂചനയും ഈ വീഡിയോയില്‍ നല്‍കുന്നുണ്ട്. വാഹനം സംബന്ധിച്ച ഏതാനും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനത്തിന്റെ കരുത്ത്, റേഞ്ച്, വില തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അവതരണ വേളയിലായിരിക്കും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സോണ്‍ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വലിയ ബാറ്ററിപാക്ക് ഈ വാഹനത്തില്‍ ഒരുക്കുമെന്നാണ് വിലയിരുത്തലുകള്‍. 500 കിലോ മീറ്റര്‍ റേഞ്ച് ഉറപ്പാക്കുകയാണ് നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും കരുത്തേറിയ ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ ഒരുക്കിയേക്കും. 

Eng­lish sum­ma­ry : Tata Curvv to be launched in India on 7 August, 2024

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.