11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 10, 2025
March 9, 2025
March 7, 2025
March 7, 2025
March 6, 2025
March 1, 2025
February 28, 2025
February 27, 2025
February 27, 2025
February 26, 2025

പാലക്കാട് പുഴയില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി

Janayugom Webdesk
പാലക്കാട്
July 16, 2024 4:55 pm

രണ്ട് വ്യത്യസ്ത അപകടങ്ങളിലായി പുഴയിലും വെള്ളച്ചാട്ടത്തിലും അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട അഞ്ച് ജീവനുകളെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട നാലുപേരെയും കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ നിന്ന് ഒരാളെയുമാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്റർ ഉയർത്തിയപ്പോള്‍ ചിറ്റൂർപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് നാല് മൈസൂർ സ്വദേശികൾ പുഴയുടെ മധ്യത്തിലെ പാറയില്‍ അകപ്പെടുകയായിരുന്നു. സമീപവാസികൾ പുഴയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചുകൊണ്ടാണ് ഒരു സ്ത്രീ ഉൾപ്പെട്ട തീർത്ഥാടക സംഘം വെള്ളത്തിലിറങ്ങിയത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ നിന്ന് നാലുപേരെയും അഗ്നിരക്ഷാസേനാംഗങ്ങള്‍ വടംകെട്ടി രക്ഷപ്പെടുത്തി.
വൈകിട്ട് മൂന്നു മണിയോടെയാണ് കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങിയതായി വിവരം ലഭിക്കുന്നത്. 

കുന്നക്കാട്ടെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് യാത്രാവിലക്കുണ്ടായിരുന്നു. വണ്ടിത്താവളം സ്വദേശികളായ ആറംഗസംഘം എത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് യുവാക്കള്‍ നാലുകിലോമീറ്ററോളം നടന്ന് സീതർകുണ്ട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശക്തമായ വെള്ളപ്പാച്ചില്‍ കണ്ട് നാലുപേര്‍ കരയ്ക്കെത്തിയെങ്കിലും രണ്ടുപേർ അവിടെ കുടുങ്ങുകയായിരുന്നു. തുടർന്ന് കൊല്ലങ്കോട് പൊലീസിൽ വിവരമറിയിച്ചു. കൊല്ലങ്കോട്, ചിറ്റൂർ അഗ്നിരക്ഷാസേനകൾ സ്ഥലത്തെത്തി ഒരാളെ രക്ഷിക്കുന്നതിനിടെ രണ്ടാമൻ നീന്തി കരകയറി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെ മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി അനുമോദിച്ചു. ചിറ്റൂർ, കൊല്ലങ്കോട് അഗ്നിരക്ഷാ സേനാംഗങ്ങള്‍ മികച്ച നിലയ്ക്കാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതെന്ന് അഗ്നിരക്ഷാ സേന ജില്ലാ മേധാവി ജി മധു പറഞ്ഞു. 

Eng­lish Sum­ma­ry: Four per­sons trapped in Palakkad Chit­toor riv­er were rescued

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.