നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്നും ചോദ്യപേപ്പര്‍ മോഷ്ടിച്ച ആളുള്‍പ്പെടെയാണ് സിബിഐയുടെ പിടിയിലായത്. ബിഹാറിലെ പട്‌ന, ഝാര്‍ഖണ്ഡിലെ ബൊക്കോറോ സ്വദേശികളാണ് അറസ്റ്റിലായത്.
ഇതോടെ നീറ്റ് പരീക്ഷാ ക്രമക്കേട്, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എന്നീ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സിവില്‍ എഞ്ചിനീയറായ പങ്കജ് കുമാര്‍ എന്ന ആദിത്യയാണ് അറസ്റ്റിലായ ഒരാള്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പക്കല്‍ നിന്നും ഹസാരിബാഗില്‍ വെച്ചാണ് ആദിത്യ ചോദ്യപേപ്പര്‍ മോഷ്ടിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
ബൊക്കാറോ സ്വദേശിയായ പങ്കജ് കുമാറിനെ പട്‌നയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ പങ്കജിനെ സഹായിച്ച രാജു സിങ് എന്നയാളാണ് പിടിയിലായ രണ്ടാമന്‍. ഹസാരിബാഗില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ചോദ്യപേപ്പര്‍ സംഘത്തിലെ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കിയത് രാജു സിങ് വഴിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
English Summary: NEET question paper leak: Two more arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.