17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 9, 2024
September 8, 2024
August 24, 2024
July 17, 2024
July 17, 2024
July 2, 2024
June 22, 2024
May 23, 2024
May 9, 2024

സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനം : ജിഎസ് ടി വിഹിതം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
July 17, 2024 4:36 pm

സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമനം. എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട (NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് നികുതി വിഹിതങ്ങൾ ഒഴിവാക്കി നൽകുന്നത്. ഇതുവഴി രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ അധിക നിക്ഷേപം സാധ്യമാവും.

അത്രയും വരുമാനം നികുതി ഇനത്തിൽ ഒഴിവാക്കുകയാണ്.ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ ഇതേ മാതൃകയിൽ അനുവദിച്ചിരുന്നു. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

44.7 കിലോ മീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ദേശീയപാത 744 ൽ 61.62 കിലോ മീറ്ററിൽ കൊല്ലം — ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണമാണ് നടക്കുന്നത്. ഇതിന് ജിഎസ്ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.

Eng­lish Summary
Devel­op­ment of two nation­al high­ways in the state: State gov­ern­ment decides to avoid GST share

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.