24 December 2025, Wednesday

Related news

December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025

സർദാർ 2ന്റെ ചിത്രീകരണത്തിനിടെ അപകടം: കയർ പൊട്ടിവീണ് സംഘട്ടന സഹായി മരിച്ചു

Janayugom Webdesk
ചെന്നൈ
July 17, 2024 6:27 pm

തമിഴ് ചിത്രം സർദാർ 2വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി വീണ് സംഘട്ടന സഹായി മരിച്ചു. കാർത്തി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് സര്‍ദാര്‍. സംഘട്ടന സഹായിയായ എഴുമലൈ ആണ് മരിച്ചത്. ചിത്രീകരണത്തിനിടെ കയർ പൊട്ടി 20 അടി താഴേക്ക് വീഴുകയായിരുന്നു. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ എഴുമലൈയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയിൽ ശ്വാസകോശത്തിനടക്കം പരിക്കേറ്റിരുന്നു.

ജൂലൈ 12നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അപകടത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ നിർമാതാക്കളും അണിയറപ്രവർത്തകരും വിഷയത്തിൽ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Acci­dent dur­ing shoot­ing of Sar­daar 2: Clash assis­tant dies after rope snaps
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.