21 December 2025, Sunday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

അനുവാദമില്ലാതെ ബാങ്ക് നികുതി പിടിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം

Janayugom Webdesk
കൊച്ചി
July 19, 2024 7:45 pm

അപകടത്തിൽ മരിച്ചയാളുടെ പ്രായപൂർത്തിയാകാത്ത മകന് എംഎസിറ്റി കോടതി വിധിച്ച നഷ്ടപരിഹാരത്തിൽ നിന്നും ഉടമയുടെ അറിവോ സമ്മതമോ കൂടാതെ നികുതി പിടിച്ച സംഭവത്തിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്ന് കമ്മിഷനെ ധരിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 

കാനറാ ബാങ്ക് മാനേജിങ് ഡയറക്ടർ ആന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിഷയം ഒരിക്കൽ കൂടി പരിശോധിച്ച് പരാതിക്കാരിയെ നേരിൽ കേട്ട് വ്യക്തത വരുത്തി ഉചിതമായ തീരുമാനം ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. വൈറ്റില സ്വദേശിനി ലേഖാ ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കാനറാ ബാങ്ക് എറണാകുളം, കടവന്ത്ര ശാഖാ മാനേജർക്കെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകന് 3,022,241 രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മകന് പ്രായപൂർത്തിയായ വേളയിൽ തുക പിൻവലിക്കാൻ ചെന്നപ്പോൾ 54,000 രൂപ കുറവുള്ളതായി കണ്ടെത്തി. മകന്റെ പാൻകാർഡ് നമ്പറും മേൽവിലാസവും ഫോൺ നമ്പറും ബാങ്കിൽ ലഭ്യമല്ലാത്തതിനാൽ ഉടമയുടെ അനുവാദമില്ലാതെ ടിഡിഎസ് പിടിച്ച് ഇൻകംടാക്സ് വകുപ്പിന് അടച്ചെന്നാണ് ബാങ്ക് പറഞ്ഞത്.

മകന്റെ മാത്രമല്ല അമ്മയുടെ പാൻകാർഡ് വിവരങ്ങളും ബാങ്കിൽ ലഭ്യമല്ലെന്ന് കാനറാ ബാങ്ക് ചീഫ് മാനേജർ കമ്മിഷനെ അറിയിച്ചു. എന്നാൽ 2002 ഒക്ടോബർ മുതൽ തന്റെ പേരിൽ ഇതേ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പ്രസ്തുത അക്കൗണ്ടിൽ പാൻനമ്പറും മേൽവിലാസവും ഫോൺനമ്പറും ലഭ്യമാണെന്നും പരാതിക്കാരി കമ്മിഷനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ അമ്മയുടേയോ അച്ഛന്റേയോ പാൻ നമ്പർ രേഖപ്പടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് അക്കൗണ്ട് ഉള്ളപ്പോൾ അത് പരിശോധിച്ചാൽ അവരുടെ വിലാസവും ഫോൺ നമ്പറും ലഭ്യമാകുമായിരുന്നുവെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. 

Eng­lish Sum­ma­ry: The bank with­held tax with­out per­mis­sion; Action should be tak­en against the officers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.