9 December 2025, Tuesday

Related news

December 4, 2025
September 21, 2025
August 20, 2025
August 9, 2025
July 28, 2025
June 28, 2025
June 26, 2025
May 28, 2025
May 18, 2025
May 17, 2025

സമൂഹ മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ: വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
July 19, 2024 10:27 pm

തിരുവനന്തപുരം എംപി ശശി തരൂരിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ മരിച്ച ജോയിയെ കണ്ടെത്തിയപ്പോഴോ സംഭവസ്ഥലത്തോ എത്താത്ത പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിന്റെ വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയ്യാറായത്. എന്നിട്ടാണ് വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്.

ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂർ പറയുന്നത്. ഒരു എംപിക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിന് ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എംപി തയ്യാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്തവും ശശി തരൂർ നിർവഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Shashi Tha­roor lives only on social media: V Sivankutty

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.