17 December 2025, Wednesday

Related news

December 14, 2025
November 10, 2025
November 9, 2025
November 5, 2025
October 28, 2025
October 12, 2025
October 6, 2025
October 3, 2025
June 30, 2025
April 7, 2025

ഐസിടി അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്

Janayugom Webdesk
തിരുവനന്തപുരം
July 20, 2024 12:34 pm

കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫൈനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ/ ഐസിഡബ്ലിയുഎ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. 

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം. കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. താല്‍പ്പര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 471 2700 811.

Eng­lish Sum­ma­ry: Vacan­cy for the post of Head of Finance in ICT Academy

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.