22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024
October 7, 2024
September 19, 2024
September 7, 2024
August 10, 2024
August 5, 2024

ബം​ഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം: മരിച്ചവരുടെ എണ്ണം 105 ആയി; കർഫ്യു പ്രഖ്യാപിച്ചു; ഇന്റർനെറ്റിനും നിയന്ത്രണം

Janayugom Webdesk
ധാക്ക
July 20, 2024 1:01 pm

ബംഗ്ലാദേശിലെ സംവരണനീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം തുടരുന്നു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഭൂരിഭാഗം പേരും പൊലീസിന്റെ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. 30 മാധ്യമപ്രവര്‍ത്തകര്‍ക്കും 104 പൊലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഏകദേശം 400 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. 

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകളും കോളജുകളും ബംഗ്ലാദേശ് സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ 64 ജില്ലകളില്‍ പകുതിയിലും വിദ്യാര്‍ത്ഥി-പൊലീസ് ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.
ഇന്റര്‍നെറ്റ് സേവനങ്ങളും വാര്‍ത്താ പ്രക്ഷേപണവും സര്‍ക്കാര്‍ തന്നെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ ബിടിവി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും പൊലീസ് കെട്ടിടങ്ങളും അക്രമികള്‍ തകര്‍ത്ത് തീയിട്ടുവെന്നും സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 17 വയസുള്ള വിദ്യാര്‍ത്ഥിയും ഒരു മാധ്യമപ്രവര്‍ത്തകനും പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

സർക്കാരിന്റെ ഔദ്യോ​ഗിക ടി വി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബം​ഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. 

സമാധാനനില തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. പ്രധാനമന്ത്രി മാപ്പ് പറയുകയും യുവാക്കള്‍ക്കെതിരായ പദ്ധതികള്‍ പിന്‍വലിക്കുകയും വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന ബംഗ്ലാദേശിലെ പകുതിയി ലധികം സര്‍ക്കാര്‍ ജോലിയും പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. ഇതില്‍ 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 30 ശതമാനം സംവരണം പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

ഇത് ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തീരുമാനം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ജൂലൈ ഒന്നിനാണ് പ്രതിഷേധം ആരംഭിച്ചത്. ഭരണ പാര്‍ട്ടിയായ അവാമി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി ഘടകമായ ബംഗ്ലാദേശ് ഛത്ര ലീഗ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് പ്രക്ഷോഭം ശക്തമായത്. അതേസമയം ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് റെയില്‍ ഗതാഗതം, ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതി ആരോ­പണങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ അഭാവം എന്നിവയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Stu­dent protests in Bangladesh: Death toll ris­es to 105; Cur­few declared; Inter­net and control

You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.