കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് വീണ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.കനത്ത മഴ മൂലമുണ്ടായ മോശം കാലാവസ്ഥയാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ കാരണം.നിലവില്‍ കര്‍ണാടകയിലെ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ്.ഇത് നിലവിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.ഇന്ന് രാത്രി 10 മണിവരെ തെരച്ചില്‍ തുടരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.കാലാവസ്ഥ പ്രതികൂലമായതോടെ തീരുമാനം മാറ്റുകയായിരുന്നു.നാളെ പുലര്‍ച്ചെ വീണ്ടും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് റഡാറില്‍ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ അത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ ഷിരൂരില്‍ നടക്കുന്നത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമല്ലെന്ന് അര്‍ജുന്‍റെ കുടുംബം ആരോപിച്ചു.ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണെങ്കില്‍ ആളെ കിട്ടുന്നത് വരെ തെരച്ചില്‍ അവസാനിപ്പിക്കില്ലായിരുന്നുവെന്നും കടുംബം ആരോപിച്ചു.
English Summary;Today’s search called off; Arjun’s whereabouts unclear
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.