22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

അച്ചടക്ക നടപടി നേരിട്ടതിനെതുടര്‍ന്ന് സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വനിതാ കേണല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
അംബാല
July 21, 2024 10:02 am

സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അംബാലയിലെ വനിതാ കേണല്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.എന്നാല്‍ വെസ്റ്റേണ്‍ കമാന്‍ഡിലെയും HQ9 കോര്‍പ്സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ ദുരനുഭവം മൂലമാണ് കേണല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന്  ഭര്‍ത്താവ് ആരോപിച്ചു.അതേസമയം കേണല്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടില്ലെന്നും അവര്‍ക്ക് കഴുത്തില്‍ ഒരു മുറിവ് ഉണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നും സൈന്യം പറഞ്ഞു.ജൂലൈ 13നാണ് വനിതാ കേണലിനെ കഴുത്തില്‍ മുറിവുണ്ടായതിനെത്തുടര്‍ന്ന് അംബാലയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെ നിന്നും മാനസിക ആരോഗ്യ നിര്‍ണയത്തിനായി ചണ്ഡിമന്ദിറിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ജൂലൈ 9ന് കേണല്‍ ഉദ്യോഗസ്ഥയെ അച്ചടക്ക നടപടികള്‍ നേരിട്ടതിനെത്തുടര്‍ന്ന്  90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് 9 ദിവസത്തിന് ശേഷമായിരുന്നു പ്രസ്തുത സംഭവം.അതേസമയം വെസ്റ്റേണ്‍ കമാന്‍ഡിലെയും H9 കോര്‍പ്സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്‍റെ ഭാര്യയെ ആസൂത്രിതമായി ഇരയാക്കുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്നും മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ കേണലിന്‍റെ ഭര്‍ത്താവ് ആരോപിച്ചു.ഇതോടൊപ്പം തന്നെ തന്‍റെ ഭാര്യ എഴുതിയ ഒരു ആത്മഹത്യാ കുറിപ്പും അദ്ദേഹം പങ്ക് വച്ചു.വെസ്റ്റേണ്‍ കമാന്‍ഡിലെ ഒരു ബ്രിഗേഡിയര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കേണല്‍ അതില്‍ പറയുന്നു.

ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് അംബാല പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നവ്തേജ് സിംഗ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് വനിതാ കേണലിന്‍റെ മൊഴിടെയുക്കാന്‍ തങ്ങള്‍ രണ്ട് തവണ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ അവരുടെ ആരോഗ്യനില മൊഴിയെടുക്കാന്‍ പര്യാപ്തമല്ലെന്ന് കാട്ടി ആശുപത്രി അധികൃതര്‍ തങ്ങളെ മടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേണലിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ അവര്‍ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Eng­lish Summary;Suspended by Army and fac­ing dis­ci­pli­nary action, woman Colonel ‘attempts suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.