നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് കാരണമായ തൊഴില്‍ സംവരണം റദ്ദാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. 93 ശതമാനം സർക്കാർ ജോലി മെറിറ്റിൽ നൽകാനും ബാക്കി ഏഴ് ശതമാനം സംവരണം ഏർപ്പെടുത്താനും സുപ്രീം കോടതി ഉത്തരവിട്ടു. ഏഴില്‍ അഞ്ച് ശതമാനം സംവരണം ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നൽകും. ബാക്കി രണ്ട് ശതമാനം സംവരണം പിന്നാക്ക, ലൈംഗിക ന്യൂനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകും. സംവരണ ക്വാട്ടകള്‍ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യം കോടതി തള്ളി. നേരത്തെ ഓഗസ്റ്റ് ഏഴിന് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. പ്രക്ഷോഭം അനിയന്ത്രിതമായതോടെയാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ.
പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യത്ത് മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം മരണസംഖ്യ 133 ആയി ഉയര്‍ന്നു. രാജ്യത്ത് അടിയന്തര സേവനങ്ങൾ മാത്രമേ നിലവിൽ അനുവദനീയമയുള്ളു. ഇന്നുവരെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ്, ടെക്‌സ്‌റ്റ് മെസേജ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചരിക്കുകയാണ്.
2018ല്‍ സുപ്രീം കോടതി എടുത്തുകളഞ്ഞ സംവരണമാണ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുകണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികൾ തെരുവിലിറങ്ങുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും ഏറ്റുമുട്ടിയതോടെ സ്ഥിതി കലാപത്തിന് സമാനമായി. അതേസമയം നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നും പ്രധാനമന്ത്രി രാജിവയ്ക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും പ്രക്ഷോഭകര്‍ പറയുന്നു.
English Summary: Agitation continues in Bangladesh; Bangladesh Supreme Court canceled job reservation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.