മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍.
ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും. അടുത്തമാസം 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 19 ദിവസമാകും സഭ ചേരുക. എയർക്രാഫ്റ്റ് ആക്ട് ഉൾപ്പെടെ ആറ് ബില്ലുകള്‍ പരിഗണനയ്ക്കെത്തും. 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ആക്ടിന് പകരം പുതിയ ബില്ല് അവതരിപ്പിക്കും. ജമ്മു കശ്മീരിനായുള്ള ബജറ്റും പാര്‍ലമെന്റ് പാസാക്കും.
പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജുജു വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇന്ത്യ സഖ്യ പാര്‍ട്ടികളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശില്‍ വിവാദമായ കന്‍വാര്‍ യാത്രാ ഉത്തരവ് വിഷയം യോഗത്തില്‍ ഉന്നയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്, നീറ്റ് പരീക്ഷാ വിവാദം എന്നിവയും ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് വിഷയം ജെഡിയു, വൈഎസ്ആര്‍പി, ബിജെഡി പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിച്ചു.
ദുരന്തനിവാരണ നിയമം, ഭാരതീയ വായുയാൻ വിധേയക് 2024, ബോയിലേഴ്‌സ് ബിൽ, കോഫി (പ്രൊമോഷൻ ആന്റ് ഡെവലപ്‌മെന്റ്) ബിൽ, റബ്ബർ (പ്രൊമോഷൻ ആന്റ് ഡെവലപ്‌മെന്റ്) ബിൽ എന്നിവയാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രധാന ബില്ലുകള്‍.
English Summary: Parliament’s annual session begins today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.