16 January 2026, Friday

Related news

January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026
December 31, 2025

ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

Janayugom Webdesk
ധാക്ക
July 24, 2024 8:06 pm

വിദ്യാര്‍ത്ഥി പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ രാവിലെ 11 മുതല്‍ വെെകിട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുന്നതിനുസരിച്ച് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി സൈനിക മേധാവി അറിയിച്ചു. 

തലസ്ഥാനമായ ധാക്കയില്‍ പൊതു ഗതാഗത സേവനങ്ങള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. സര്‍ക്കാര്‍ ജോലികളില്‍ 56 ശതമാനം സംവരണം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഹെെക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കിയതിനു പിന്നാലെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചിരുന്നു. പ്രതിഷേധം നിര്‍ത്തിവയ്ക്കുന്ന 48 മണിക്കൂറിനുള്ളില്‍ ഇന്റ്നെറ്റ് പുനഃസ്ഥാപിക്കുക, കാമ്പസുകളിൽ നിന്ന് പോലീസിനെ പിൻവലിക്കുക, സർവകലാശാലകൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ചിരുന്നു. 

1971ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് 30 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്ത് വിദ്യാര്‍ത്ഥി പ്രതിഷേധം കടുത്തത്. പൊലീസ് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടിക്കിടെ 174 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 2500 പേരാണ് അറസ്റ്റിലായത്. 

Eng­lish Sum­ma­ry: Bangladesh stu­dent protest: Inter­net ser­vices par­tial­ly restored

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.