21 December 2024, Saturday
KSFE Galaxy Chits Banner 2

ഫാസിസ്റ്റ് ഭരണത്തിനെതിരെ സമരമുഖം ശക്തിപ്പെടുത്തും: പ്രകാശ് ബാബു

Janayugom Webdesk
ചെറുതോണി
July 28, 2024 5:40 pm

ബിജെപിയുടെ വലതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു പറഞ്ഞു. പാർട്ടി ജില്ലാ നേതൃയോഗം ചെറുതോണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്ര വലതുപക്ഷ അജണ്ട നടപ്പിലാക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെ ശക്തിയായി പ്രതിരോധിക്കണം. ലോകസഭാ തെരെഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാകാതിരുന്നിട്ടും ഫാസിസ്റ്റ് നയങ്ങളിൽ നിന്നും ബിജെപി വ്യതിചലിക്കുന്നില്ല. ഇന്ത്യൻ പീനൽ കോഡ് മാറ്റി മൂന്ന് നിയമസംഹിതകൾ കൊണ്ടുവന്നതും, നീറ്റ് പരീക്ഷയിലെ അഴിമതിയിൽ സുപ്രീം കോടതിയുടെ വിധിന്യായവും, ഹത്രാസ് സംഭവത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാത്തതും ഇതിന് ഉദാഹരണങ്ങളാണ്. ബിജെപിയുടെ ഫാസിസ്റ്റ് നടപടികളെ ചെറുത്ത് തോല്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ സജീവമാകണം. ഇന്ത്യാ മുന്നണിയുടെ പ്രവർത്തനങ്ങളിൽ പൊതു മിനിമം പരിപാടി രൂപീകരിക്കണമെന്ന് സിപിഐ നാഷണൽ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള സമരമുഖങ്ങൾ ശക്തിപ്പെടുത്തും.

ത്രിതല പഞ്ചായത്ത് മുതൽ പാർലമെന്റ് തലം വരെയുള്ള ജനാധിപത്യവേദികളിൽ സിപിഐയുടെ പങ്കാളിത്തം ഉറപ്പിക്കാൻ ബ്രാഞ്ച് തലം മുതൽ ദേശീയ തലം വരെയുള്ള സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും, പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു പക്ഷത്തിന്റെ വോട്ടുകൾ നഷ്ടപ്പെട്ടതും പരിശോധനക്ക് വിധേയമാക്കുമെന്നും ദേശീയ കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എംകെ പ്രിയൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ്, സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു, പി പളനിവേൽ, എം വൈ ഔസേഫ്, ജയ മധു, വി കെ ധനപാൽ എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Will strength­en the front of strug­gle against the fas­cist regime: Prakash Babu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.