10 December 2025, Wednesday

Related news

December 9, 2025
December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025

ദുൽഖർ സൽമാന്റെ ജന്മദിനം: 501പേർക്ക് അന്നദാനം നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ

Janayugom Webdesk
July 28, 2024 11:16 pm

മലയാളത്തിൻ്റെ പ്രിയ നടൻ ദുൽഖർ സൽമാൻ്റെ ജൻമദിനമായ ജൂലൈ ഇരുപത്തിയെട്ട് ഞായറാഴ്ച്ചക്ഷേത്രത്തിൽ പൂജയും അന്ന ദാനവുംനടത്തി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ തൻ്റെ സ്നേഹം പ്രകടിപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും അഞ്ഞൂറ്റി ഒന്നു പേർക്കു സദ്യയും നൽകിയാണ് തൻ്റെ സ്നേഹം പങ്കുവച്ചത്.
വർക്കലയിലെ വെന്നിക്കോട് വലയൻ്റെ കുഴി ദേവി ഷേത്രത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.

ഫൈനൽസ്, രണ്ടു് , എന്നീ ചിത്രങ്ങൾ നിർമ്മിച്ച പ്രജീവ് സത്യവ്രതൻ ഇപ്പോൾ ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നു. 

ഈ ചിത്രം പ്രദർശനത്തിന് തയ്യാറായി വരികയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി കെ ഹരിനാരായണൻ — മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.

താൻ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് ദുൽഖർ സൽമാൻ എന്ന് പ്രജീവ് സത്യ വ്രതൻ അഭിപ്രായപ്പെട്ടു. മലയാളത്തിന് പുറത്ത് ദുൽഖർ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളത്തിന്റെ യശസ് ഉയർത്തുന്നുണ്ടെങ്കിലും, ഡിക്യു കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷം. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കുവാനും, ആയുരാരോഗ്യസൗഖ്യമുണ്ടാകുവാനുമാണ് പ്രത്യേക പൂജയും സദ്യയും നടത്തിയതെന്ന്പ്രജീവ് സത്യ വ്രതൻ പ്പറഞ്ഞു.
വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.