4 October 2024, Friday
KSFE Galaxy Chits Banner 2

കോച്ചിങ് സെന്റര്‍ തട്ടിപ്പില്‍ ധവളപത്രം പുറപ്പെടുവിക്കണം: പി സന്തോഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2024 9:49 pm

കോച്ചിങ് സെന്ററുകളുടെ പേരില്‍ രൂപപ്പെട്ടിരിക്കുന്ന മാഫിയകളെ തുറന്നുകാട്ടുന്നതിനുള്ള ധവളപത്രം പുറപ്പെടുവിക്കണമെന്നും കേന്ദ്രീകൃത പ്രവേശന പരീക്ഷാ സംവിധാനം ഉപേക്ഷിക്കണമെന്നും സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഡല്‍ഹി കോച്ചിങ് സെന്റര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഹ്രസ്വ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പ്രതിവര്‍ഷം 58,000ത്തിലധികം കോടി രൂപയുടെ ഇടപാട് നടക്കുന്ന മേഖലയായി കോച്ചിങ് വ്യവസായം മാറിയിരിക്കുന്നു. നമ്മുടെ സ്കൂള്‍, കോളജ് വിദ്യാഭ്യാസവും പ്രവേശന പരീക്ഷാ രീതിയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്കൂള്‍, കോളജ് തലങ്ങളില്‍ നേടുന്ന പഠനവും പ്രവേശന പരീക്ഷയില്‍ ആവശ്യമായ പഠനവും തമ്മില്‍ വ്യത്യാസമുണ്ട്. ഈ പൊരുത്തമില്ലായ്മ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നത്. 

ഭൂമാഫിയ, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവയടങ്ങുന്ന കൂട്ടുകെട്ടുകളായി അത് മാറുകയും ചെയ്യുന്നു. ഇത് തകര്‍ക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: White paper should be issued on coach­ing cen­ter scam: P San­tosh Kumar

You may also like this video

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.