ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ യുഎസിനെ പിന്തള്ളി ചൈനയും ദക്ഷിണകൊറിയയും മുന്നേറുന്നു. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയക്ക് അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരും വെങ്കലവുമടക്കം ഒമ്പത് മെഡലുകളായി. അഞ്ച് സ്വര്‍ണവും രണ്ട് വീതം വെള്ളി, വെങ്കലം അടക്കം ഒമ്പത് മെഡലുകളോടെ ചൈന രണ്ടാംസ്ഥാനത്തുണ്ട്.
ആതിഥേയരായ ഫ്രാന്‍സ് നാല് സ്വര്‍ണമടക്കം 13 മെഡലുകളോടെ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്‌ട്രേലിയ നാല് സ്വർണവും രണ്ട് വെള്ളിയുമായി നാലാം സ്ഥാനത്തുമുണ്ട്. ജപ്പാന്‍ നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കി അഞ്ചാം സ്ഥാനം പിടിച്ചു. മൂന്ന് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമായി യുഎസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു വെങ്കലം മാത്രം നേടിയ ഇന്ത്യ മറ്റ് ഏഴ് രാജ്യങ്ങളോടൊപ്പം 23-ാം സ്ഥാനത്താണ്.
ഇന്ന് നടന്ന രണ്ട് ഷൂട്ടിങ് ഫൈനലുകളിലും ഇന്ത്യക്ക് മെഡലിലേക്കെത്താനായില്ല. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അര്‍ജുന്‍ ബബുത നാലാം സ്ഥാനത്തും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മിക്സഡ് ടീം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍— സരബ്‌ജോത് സിങ് സഖ്യം ഇന്ന് വെങ്കല മെഡല്‍ പോരിനിറങ്ങും.
ഷൂട്ടിങ്ങില്‍ മൂന്ന് സ്വര്‍ണവും ഡൈവിങ്ങില്‍ നിന്നും രണ്ട് സ്വര്‍ണവും ചൈന സ്വന്തമാക്കി. ഇന്നലെ പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിളില്‍ ഷെങ് ലിഹാവോ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കൊറിയയുടെ ഹൈജിന്‍ ബാന്‍ സ്വര്‍ണവും ചൈനയുടെ യൂടിങ് ഹുവാങ് വെള്ളിയും നേടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഔഡ്രി ഗോഗ്നിയാറ്റിന് വെങ്കലവും ലഭിച്ചു.
വനിതകളുടെ 52 കിലോഗ്രാം ജൂഡോയില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡിയോറ കെല്‍ഡിയോറോവ സ്വര്‍ണം നേടി. വനിതാ വിഭാഗം ഫോയിൽ ഫെൻസിങ്ങിൽ യുഎസിന്റെ ലീ കീഫർ സ്വർണം നിലനിര്‍ത്തി. സഹതാരം ലോറൻ സ്‌ക്രഗ്‌സ് വെള്ളിമെഡലും സ്വന്തമാക്കി. സ്‌ക്രഗ്‌സിനെതിരായ ഫൈനലിൽ 15–6നാണ് കീഫറുടെ വിജയം. അമ്പെയ്ത്തില്‍ പുരുഷ‑വനിതാ ടീമിനങ്ങളില്‍ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്നലെ ക്വാര്‍ട്ടറില്‍ പുറത്തായി.
English Summary: China-Korea advance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.