22 January 2025, Wednesday
KSFE Galaxy Chits Banner 2

നാളെ കർക്കടക വാവ്; ബലി തർപ്പണത്തിനായി ഒരുങ്ങി ക്ഷേത്രങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
August 2, 2024 9:15 pm

നാളെ കർക്കടക വാവ്. ബലി തർപ്പണത്തിനായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഭക്തർ കൂടുതലായി എത്തുന്ന തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവക്ഷേത്രം, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം,തിരുമുല്ലാവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം, ശംഖുംമുഖം ക്ഷേത്രം എന്നിവിടങ്ങളിലും വാവുബലി ചടങ്ങുകൾ നടക്കുന്ന മറ്റ് ക്ഷേത്രങ്ങളിലും കടവുകളിലുമാണ് ബലി തർപ്പണത്തിന് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. 

ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലർച്ചെ ആരംഭിക്കുന്ന തർപ്പണം ഉച്ച വരെ നീളും. പ്രധാന ക്ഷേത്രങ്ങളിൽ പുരോഹിതർ ഉൾപ്പടെ കൂടുതൽ ദേവസ്വം ജീവനക്കാരെ നിയോഗിച്ചു. സുഗമമായ ചടങ്ങുകൾക്കും, ഗതാഗതം, പാർക്കിങ്ങ് തുടങ്ങിയവയ്ക്കുമായി പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായും കെഎസ്ആർടിസിയുമായും സഹകരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാണ് ചടങ്ങുകൾ നടക്കുക.

Eng­lish Sum­ma­ry: Tem­ples ready for Bali tarpanam
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.