21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
April 12, 2025
April 6, 2025
April 3, 2025
April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025

ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും: മറ്റുള്ള സ്കൂളുകള്‍ തുറന്നു, വയനാട് സാധാരണനിലയിലേക്ക്…

Janayugom Webdesk
വയനാട്
August 5, 2024 12:46 pm

ചൂരല്‍മലയിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഒഴികെയുള്ളവ തുറന്നതോടെ വയനാട് സാധാരണനിലയിലേക്ക്. ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. 172 പേരെഇതുവരെ തിരിച്ചറിഞ്ഞു. ഇവരിൽ 8 പേരുടെ സംസ്ക്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. സന്നദ്ധപ്രവർത്തകരുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയതിനെ തുടർന്ന് ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ ക്യാമ്പുകള്‍ സുസജ്ജം. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കിയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവും, വൈദ്യസഹായവും മുതല്‍ മാനസിക പിന്തുണ നല്‍കുന്നതിനുള്ള കൗണ്‍സിലര്‍മാര്‍ വരെ ക്യാമ്പുകളിലുണ്ട്. ദുരന്തമേഖലയില്‍ നിന്നുള്ളവരെ മേപ്പാടിയിലെ എട്ട് ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. സെന്റ് ജോസഫ് യു.പി.സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ, കാപ്പംകൊല്ലി, മൗണ്ട് താബോര്‍ സ്‌കൂള്‍, സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി.എല്‍.പി സ്‌കൂള്‍ മേപ്പാടി, സെന്റ് തോമസ് ചര്‍ച്ച് തൃക്കൈപ്പറ്റ എന്നിവടങ്ങളിലാണ് ദുരന്തമേഖലയില്‍ നിന്നുളളവര്‍ താമസിക്കുന്നത്. ഇവിടങ്ങളില്‍ 274 കുടുംബങ്ങളിലായി 889 പേര്‍ക്കാണ് അഭയം ഒരുക്കിയിരിക്കുന്നത്.

350 പുരുഷന്‍മാരും 317 സത്രീകളും 222 കുട്ടികളുമാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും മേപ്പാടിയിലും പരിസരത്തുമായി സജ്ജമാക്കിയ ക്യാമ്പുകളില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ കുടുതല്‍ കുടുംബങ്ങള്‍ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ക്യാമ്പിലാണുള്ളത്. ഇവിടെ 64 കുടുംബങ്ങളിലെ 254 പേരാണ് താമസിക്കുന്നത്.. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുഴവന്‍ സമയ മേല്‍നോട്ടം നടത്താന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അനാവശ്യമായി ഈ ക്യാമ്പുകളില്‍ പുറമെ നിന്നും പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

Eng­lish Sum­ma­ry: Camps to func­tion: Oth­er schools open, Wayanad back to normal..

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.