6 January 2026, Tuesday

Related news

January 3, 2026
December 31, 2025
December 28, 2025
December 27, 2025
December 23, 2025
December 19, 2025
December 16, 2025
December 10, 2025
December 10, 2025
December 5, 2025

ബംഗ്ലാദേശ് കലാപത്തില്‍ മരണ സംഖ്യ 300 കടന്നു, പ്രക്ഷോഭം തുടരുന്നു

Janayugom Webdesk
ധാക്ക
August 5, 2024 2:33 pm

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പതിനായിരത്തോളം വരുന്ന പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ മരണസംഖ്യ 300 കടന്നു. പൊലീസുകാരും ഡോക്‌ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക് പോവരുതെന്ന് നിർദേശം നൽകി. 

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറു മുതൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ ജോലികൾക്കുള്ള ക്വാട്ടയുടെ പേരില്‍ ജൂലൈ 19 മുതല്‍ ഇവിടെ പ്രക്ഷോഭം നടക്കുകയാണ്. 

ഭരണകക്ഷി മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, അവാമി ലീഗ് നേതാക്കൾ എന്നിവരുടെ വസതികളും ഓഫീസുകളും പ്രക്ഷോഭകാരികള്‍ തകര്‍ത്തു.

Eng­lish Sum­ma­ry: De ath toll in Bangladesh riots pass­es 300, unrest continues

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.