22 November 2024, Friday
KSFE Galaxy Chits Banner 2

പുതുക്കിയ ഫാം ലൈസൻസ് ചട്ടങ്ങൾ കർഷക‑സംരംഭക സൗഹൃദപരമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
തിരുവനന്തപുരം
August 5, 2024 7:39 pm

പുതുക്കിയ ഫാം ലൈസൻസ് ചട്ടങ്ങൾ കർഷക‑സംരംഭക സൗഹൃദപരമെന്നു മന്ത്രി ജെ ചിഞ്ചുറാണി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൃഗസംരക്ഷണ മേഖലയിലെ സാധാരണ കർഷകർക്കും പുതുസംരംഭകർക്കും വരുമാന വർധനവിന് സഹായകരമാകുന്നതുമാണ് പുതുക്കിയ മാർഗനിർദേശങ്ങളെന്നും മന്ത്രി പറഞ്ഞു. 

2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസിന് ചട്ടങ്ങളാണ് തദ്ദേശ സ്വയഭരണ വകുപ്പ് ഭേദഗതി ചെയ്തു പുറത്തിറക്കിയത്. പരിഷ്ക്കരിച്ച ചട്ടങ്ങൾ പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളിൽ ഫാമുകൾ തുടങ്ങുന്നതിന് നിലവിലുള്ളചട്ടങ്ങളിൽ നിരവധി ഇളവുകൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ ഫാമിങ്ങ് മേഖലയിൽ കൂടുതൽ സംരംഭകർ കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇനി മുതൽ കർഷകന് അല്ലെങ്കില്‍ സംരംഭകന് കൂടുതൽ മൃഗാദികളെ വളർത്തുന്ന സാഹചര്യത്തിൽ മാത്രം ലൈസൻസ് മതിയാകും. 

കൃത്യമായതും മതിയായ രേഖകളോടും കൂടി സമർപ്പിക്കുന്ന അപേക്ഷകൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ ആവശ്യമായ പരിശോധനകൾ നടത്തി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ പരിഷ്ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട് ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ സമഗ്രവും ജനോപകാരപ്രദവുമായി ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയത്. 

Eng­lish Sum­ma­ry: Min­is­ter J Chinchu­rani says the revised farm license rules are farmer-entre­pre­neur friendly
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.