22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 11, 2024
November 11, 2024

വയനാട് ദുരന്തം; തെരച്ചിൽ എട്ടാം ദിവസം, രക്ഷാപ്രവർത്തനത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ

Janayugom Webdesk
കല്പറ്റ
August 6, 2024 8:59 am

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക്. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചില്‍ നടക്കുക. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8 മണിക്ക്‌ ആരംഭിച്ചത്. എത്തിപ്പെടാൻ സാധിക്കാത്ത ദുർഘട മേഖലകളിൽ വൻ സജ്ജീകരണങ്ങളോടെ തെരച്ചിൽ നടക്കുക. പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥരും, 4 എസ്‌ ഒ ജി യും, 6 ആർമി സൈനികരും അടങ്ങുന്ന 12 പേർ പ്രത്യേക സംഘത്തിൽ ഉണ്ടാകും. എയർ ലിഫ്റ്റിങ്ങിലൂടെ സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന മേഖലകളിലെത്തും. മുണ്ടക്കൈ,ചൂരൽ മല,പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലും കൂടുതൽ തെരച്ചിൽ നടത്താനാണ് തീരുമാനം.

അതേസമയം , ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. 

Eng­lish Sum­ma­ry: Eighth day of search in Wayanad; Spe­cial action plan for res­cue operation
You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.