29 September 2024, Sunday
KSFE Galaxy Chits Banner 2

സ്വര്‍ണവില കുത്തനെ കുറയുന്നു

Janayugom Webdesk
തിരുവനന്തപുരം
August 7, 2024 3:16 pm

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6350 രൂപയുമായി. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം. 

കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. 

Eng­lish Sum­ma­ry: Gold prices fall sharply
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.