7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025

80 ലക്ഷത്തിന്റെ നിക്ഷേപം തട്ടാന്‍ വയോധികനെ കാറിടിച്ചു കൊ ലപ്പെടുത്തി; അഞ്ച് പേർ അറസ്റ്റിൽ

Janayugom Webdesk
കൊല്ലം
August 8, 2024 10:55 am

കൊല്ലം ആശ്രമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ വനിതയടക്കം അഞ്ചുപ്പേർ അറസ്റ്റിൽ. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ആസിഫ്, ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്.

മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനുള്ള ഗൂഡാലോചനയെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. എൺപത് ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുക്കാൻ ശ്രമിച്ചത്. അപകടമരണമെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. 18 ലക്ഷം രൂപയുടെ ക്വട്ടേഷനിലൂടെ പാപ്പച്ചനെ കൊലപ്പെടുത്തിയത്. കാർ ഇടിച്ച് കൊലപ്പെടുത്താൻ ആദ്യം ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയായിരുന്നു. പിന്നീട് പല തവണയാണ് 18 ലക്ഷം രൂപ സരിതയിൽ നിന്ന് ഈടാക്കി.

Eng­lish Sum­ma­ry: An elder­ly man was killed by a car to steal an invest­ment of 80 lakhs; Five peo­ple were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.