21 December 2024, Saturday
KSFE Galaxy Chits Banner 2

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു; തിരച്ചിൽ നടത്തുന്നു

Janayugom Webdesk
കൊച്ചി
August 9, 2024 11:08 am

കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ അപകടം. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ഫിദ കായലയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കായലിൽ സ്കൂബ സംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ചെറു വള്ളങ്ങളിൽ നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം വർഷങ്ങളായി നെട്ടൂരിൽ താമസിക്കുകയാണ്. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

Eng­lish Sum­ma­ry: Plus one stu­dent falls in lake in Net­tur; Searching

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.