21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 17, 2025
January 17, 2025
January 16, 2025
January 15, 2025
January 11, 2025
January 10, 2025
January 9, 2025
January 8, 2025
January 6, 2025

വയനാട് ദുരന്തം; മുണ്ടക്കൈയിലും ചൂരൽമലയിലും ജനകീയ തിരച്ചിൽ

Janayugom Webdesk
കല്പറ്റ
August 9, 2024 11:22 am

വയനാട് ഉരുള്‍പൊട്ടലില്‍ 11ാം ദിവസവും കാണാതായവർക്കായിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയോടെ മേഖലയിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളും കാണാതായവരുടെ ബന്ധുക്കളും തിരച്ചിലിൽ പങ്കാളികളായി.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേരാണ് തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പമാണ് ആളുകള്‍ തിരച്ചലില്‍ പങ്കാളികളായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തെരച്ചില്‍ തുടരും.
വ്യാഴാഴ്‌ച ഒരു മൃതദേഹവും ഒരു ശരീരഭാഗവുമാണ് ലഭിച്ചു. ഇതുവരെ 226 മൃതദേഹവും 196 ശശീരഭാഗവും കണ്ടെത്തിയതായാണ്‌ ഔദ്യോഗിക കണക്ക്‌. ആകെ 422. മേപ്പാടിയിൽനിന്ന് 149 നിലമ്പൂരിൽ നിന്ന് 77 മൃതദേഹങ്ങൾ ലഭിച്ചു. 

Eng­lish Sum­ma­ry: Wayanad Tragedy; Mass search in Mundakai and Churalmala
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.