എൽഡിഎഫ് സർക്കാർ കായിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജിബിഎച്ച്എസ്എസ് കളിസ്ഥലം നവീകരണ നിർമാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ.
കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് കേരള സർക്കാർ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.ഗ്രാമീണതലത്തിൽ കളിക്കളങ്ങൾ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ. സ്വിമ്മിംഗ് പൂൾ,സ്പോർട്‌സ് ടൂറിസം പദ്ധതികൾ, വിദ്യാർത്ഥികൾക്കു വേണ്ട കായിക പരിശീലന കളരികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പോർട്‌സ് മെഡിസിൻ സെന്ററുകൾ, സ്പോർട്‌സ് സയൻസ് സെന്ററുകൾ, എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ എം ജാമിലാബി, സ്വപ്‌ന ശശി, സി വി മുഹമ്മദ് ബഷീർ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: LDF govt brought big changes in sports: Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.