5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

എഐവൈഎഫ് ജില്ലാ 
ശില്പശാല നാളെ മുഹമ്മയിൽ

വയനാടിനെ ചേർത്തുപിടിക്കാൻ വിവിധ ചലഞ്ചുകള്‍
Janayugom Webdesk
മുഹമ്മ
August 10, 2024 5:24 pm

എഐവൈഎഫ് ആലപ്പുഴ ജില്ലാ ശില്പശാല നാളെ മുഹമ്മ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കെ ബി ബിമൽ റോയി സ്വാഗതം പറയും. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എഐവൈഎഫ് ദേശിയ കമ്മിറ്റി അംഗം ആർ ജയൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, എഐവൈഎഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എ അരുൺകുമാർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലം ഷാ തുടങ്ങിയവർ സംസാരിക്കും. സംഘാടകസമിതി ജനറൽ കൺവീനർ കെ എസ് ശ്യാം നന്ദി പറയും. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന പ്രവർത്തന പരിപാടിയിൽ പൊതു ചർച്ച നടക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന സെഷനിൽ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ തുടർ ക്യാമ്പയനുകൾ വിശദീകരിക്കും. വയനാട് ദുരിത ബാധിതർക്കായി എ ഐ വൈ എഫ് നിർമ്മിച്ചു നൽകുന്ന 10 വീടുകൾക്കായുള്ള ധനശേഖരണാർത്ഥം നടത്തുന്ന വിവിധ ചലഞ്ചുകളെ സംബന്ധിച്ച രൂപ രേഖയും ശില്പശാലയിൽ തയ്യാറാക്കും. ബിരിയാണി, പായസം, ആക്രി, ബൾബ്, കുടുക്ക, ഹാൻഡ് വാഷ്, മുണ്ട് തുടങ്ങിയ വിവിധ ചലഞ്ചുകളാണ് മണ്ഡലങ്ങളിൽ ആരംഭിക്കുന്നത്. ഇതിനോടകം തെരുവോരങ്ങളിൽ പാട്ട് വണ്ടികൾ ഇറക്കിയും താത്കാലിക ചായ, സർബത്ത് കടകൾ നിർമ്മിച്ചും തുക ശേഖരിക്കുന്ന കാമ്പയിനുകൾ ആരംഭിച്ചു കഴിഞ്ഞു. വിവിധ ചലഞ്ചുകളിലൂടെ ശേഖരിക്കുന്ന തുകകൾ സെപ്റ്റംബർ ഒന്നിന് മണ്ഡലങ്ങളിൽ നിന്നും ഏറ്റുവാങ്ങും.

സംഘടനാപരമായ ചർച്ചകൾക്കും തീരുമാനങ്ങൾക്കും ശേഷം വൈകിട്ടോടെ ശില്പശാല അവസാനിക്കും. എഐവൈഎഫ് ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി കെ. എസ് ഷിബു നന്ദി പറയും. രണ്ടുദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആലോചിച്ച ശില്പശാല വയനാട് ദുരന്തത്തെ തുടർന്ന് ഒരു ദിവസമാക്കി ചുരുക്കി നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ പതിനഞ്ച് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. 

Eng­lish sum­ma­ry ; AIYF dis­trict work­shop tomor­row at Muhamma

You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.