19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 12, 2024
August 11, 2024
August 10, 2024
August 10, 2024
July 15, 2024
July 2, 2024
January 3, 2024
August 31, 2023
August 28, 2023
August 25, 2023

വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: സെബി ചെയര്‍പേഴ്സണെതിരെ ഗുരുതര വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2024 11:03 pm

അഡാനി ഗ്രൂപ്പിനും സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. മാധബി ബുച്ചിനും ഭർത്താവ് ധവാല്‍ ബുച്ചിനും അഡാനി കള്ളപ്പണം ഒഴുക്കുന്നതിന് ഉപയോഗിച്ച രണ്ട് വിദേശ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടു. മൗറീഷ്യസ്, ബെര്‍മുഡ കേന്ദ്രമായി വിനോദ് അഡാനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനികളിലാണ് ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ളത്.
നേരത്തെ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച് എക്സിൽ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചിരുന്നു. ‘വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ’ എന്നായിരുന്നു കുറിപ്പ്. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

നേരത്തെ ഹിൻഡൻബർ​ഗ് അഡാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2023 ജനുവരി 24നാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഓഹരി മൂല്യം കൂപ്പുകുത്തിയിരുന്നു. വന്‍ വിവാദമുണ്ടാക്കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടന്നെങ്കിലും അഡാനി ഗ്രൂപ്പിനെതിരെ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു സെബി അറിയിച്ചത്. ഇതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സെബി ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണവുമായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry: Again Hin­den­burg Report: Seri­ous rev­e­la­tion against SEBI Chairperson

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.