19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024

3 സംസ്ഥാനങ്ങളില്‍ ട്രംപിനെ തള്ളി കമല ഹാരിസിന് ലീഡ്‌

Janayugom Webdesk
അമേരിക്ക
August 11, 2024 12:07 pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 3 മാസം ശേഷിക്കെ വിസ്‌കോണ്‍സിന്‍,പെന്‍സില്‍വാനിയ,മിഷിഗണ്‍ എന്നീ 3 സംസ്ഥാനങ്ങളില്‍ കമല ഹാരിസ് ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ലീഡ് നയിക്കുന്നതായി റിപ്പോര്‍ട്ട്.ആഗസ്റ്റ് 5നും 9നും ഇടയില്‍ സെയ്‌ന കോളജും ന്യൂയോര്‍ക്ക് ടൈംസും ചേര്‍ന്ന് നടത്തിയ പോളിംഗില്‍ 3 സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1973 വോട്ടര്‍മാരില്‍ 46% മുതല്‍ 50% വരെ പിന്തുണയുമായി ഹാരിസ് ട്രംപിനെക്കാള്‍ 4 പോയിന്റ് മുന്നിട്ടു നില്‍ക്കുന്നു.

തന്റെ വൈജ്ഞാനിക ക്ഷേമത്തെയും ഭരിക്കാനുള്ള യോഗ്യതയും മൂലം ബൈഡന്‍ കമലയെ തല്‍സ്ഥാനത്തേക്ക് അംഗീകരിച്ചത് മുതലാണ് യു.എസ്.വൈസ് പ്രസിഡന്റ് ഈ നിര്‍ണായക യുദ്ധഭൂമിയില്‍ തന്റെ ലീഡ് ഉയര്‍ത്തിയത്.

നവംബര്‍ 5ലെ തെരഞ്ഞെടുപ്പിന് മുമ്പ് പല മാറ്റങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ബൈഡന്‍ പിന്മാറിയതിലുള്ള ആശ്വാസത്തിനൊപ്പം കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വളരെയധികം ഉത്സാഹഭരിതരാണ് ഡെമോക്രാറ്റുകള്‍.സ്വതന്ത്ര വോട്ടര്‍മാര്‍ ഹാരിസിനെ കൂടുതല്‍ ബുദ്ധിമതിയായും ഭരിക്കാന്‍ യോഗ്യതയുള്ളവളായും കണക്കാക്കുന്നതിനാല്‍ പെന്‍സില്‍വാനിയയില്‍ അവര്‍ 10 പോയിന്റ് മുന്നിട്ട് നില്‍ക്കുന്നു.

വൈറ്റ് ഹൗസ് നിലനിര്‍ത്താന്‍ വിസ്‌കോണ്‍സിന്‍,പെന്‍സില്‍വാനിയ,മിഷിഗണ്‍ എന്നിവ ഹാരിസിന് നിര്‍ണായകമാകുമെന്നാണ് യു.എസ്.ഇലക്ട്രല്‍ കോളജ് വോട്ടിംഗ് സംവിധാനം കണക്കാക്കുന്നത്.അതേസമയം റിപ്പബ്ലിക്കന്‍ ആക്രമണങ്ങള്‍ക്കിടയിലും ഡെമോക്രാറ്റുകള്‍ കമലയെ ശക്തമായി പിന്തുണക്കുന്നുണ്ട്.മെയ്മുതല്‍ മധ്യ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇവരുടെ വോട്ടിംഗ് സംതൃപ്തി 27 പോയിന്റായി വര്‍ധിച്ചിരുന്നു.

സമ്പദ്വ്യവസ്ഥയും കുടിയേറ്റവും കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഇപ്പോഴും മുന്നില്‍ തന്നെയാണ്.എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഹാരിസിന് 24 പോയിന്റ് കൂടുതലാണ്.ഇത് അരിസ്റ്റോണ,വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാരെ അണിനിരത്താന്‍ സഹായകമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

Eng­lish Summary;Kamala Har­ris leads in 3 states push­ing Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.