10 January 2026, Saturday

Related news

January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026

അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി; തിരച്ചില്‍ തുടരും

Janayugom Webdesk
ഷിരൂര്‍
August 13, 2024 6:07 pm

ഷിരൂർ ദൗത്യം വീണ്ടും പുനഃരാരംഭിച്ചു. പുഴയിലെ തിരച്ചിലില്‍ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലോറിയുടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ജാക്കി കണ്ടെത്തിയത്. 40 അടി താഴ്ചയിൽ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും മനാഫ് പറഞ്ഞു. അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. വൈകിട്ട് നാലേകാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്.

Eng­lish Sum­ma­ry: Arjun’s lor­ry jacky Found; The search will continue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.