3 October 2024, Thursday
KSFE Galaxy Chits Banner 2

ബ്രോഡ്‌കാസ്‌റ്റിങ് ബിൽ 2024 പിൻവലിച്ചു

Janayugom Webdesk
ന്യൂഡൽഹി
August 13, 2024 12:25 pm

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വൻ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രോഡ്‌കാസ്‌റ്റിങ് സർവീസസ് (റെഗുലേഷൻ) ബിൽ 2024 സർക്കാർ പിൻവലിച്ചു. കരട് ബില്‍ പിന്‍വലിച്ചതായും കൂടുതല്‍ ചർച്ചകൾക്ക് ശേഷം പുതിയത് പുറത്തിറക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം (എംഐബി) അറിയിച്ചു.

കരടിന് മറുപടിയായി വിവിധ സംഘടനകളിൽ നിന്ന് നിരവധി ശുപാർശകളും അഭിപ്രായങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. നിർദേശങ്ങളും പ്രതികരണങ്ങളും നൽകാനുള്ള സമയം 2024 ഒക്‌ടോബർ 15 വരെ സർക്കാർ നീട്ടിയിരുന്നു. ബ്രോഡ്‌കാസ്‌റ്റിങ് സേവന നിയന്ത്രണ ബില്ലിന്റെ കരടിനെതിരെ ഡിജിപബ്, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. 

ഒടിടി, ഡിജിറ്റൽ ന്യൂസ് ബ്രോഡ്‌കാസ്റ്ററുകൾ എന്നിവയുെടെ കീഴില്‍ ഓൺലൈൻ ഉള്ളടക്കങ്ങളെക്കൂടെ കൊണ്ടുവരുന്നതായിരുന്നു ബ്രോഡ്‌കാസ്റ്റിങ് ബില്ലിന്റെ പുതിയ കരട്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളെയും മന്ത്രാലയത്തിന്റെ ഉള്ളടക്ക, പരസ്യ കോഡിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ബില്ല് നിര്‍ദേശിച്ചു. വ്യക്തിഗത ഓൺലൈൻ ഉള്ളടക്ക സ്രഷ്‌ടാക്കൾക്ക് ഒരു നിശ്ചിത എണ്ണം സബ്‌സ്‌ക്രൈബർമാര്‍ ആയിക്കഴിഞ്ഞാല്‍ പരാതി പരിഹാര ഓഫിസറെയും ഉള്ളടക്ക മൂല്യനിർണയ സമിതിയെയും നിയമിക്കണമെന്നും ബില്ലില്‍ പറയുന്നു. 

Eng­lish Sum­ma­ry: Broad­cast­ing Bill 2024 withdrawn
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.