സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ജമ്മുവില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോ തീവ്രവാദ സംഘടനകളിലെ ഭീകരര്‍ ഡല്‍ഹിയെയും പഞ്ചാബിനെയും കേന്ദ്രീകരിച്ച് ഫിദായീന്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന കനത്ത ജാഗ്രതയിലാണ് ഇന്റലിജന്‍സ്.
ഭീകരവാദികളുടെ സംഭാഷണം അനുസരിച്ച് ആഗസ്റ്റ് 15ന് കനത്ത സുരക്ഷ നിലനില്‍ക്കുന്നതിനാല്‍ അന്ന് ആക്രമണം നടത്താന്‍ സാധ്യതയില്ലെന്നും,എന്നാല്‍ അടുത്ത ദിവസമോ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമോ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ജമ്മുകശ്മീരിലെ കത്തുവ അതിര്‍ത്തിയില്‍ ആയുധങ്ങള്‍ സഹിതമുള്ള രണ്ട് അജ്ഞാതരെ നിരീക്ഷിച്ചിരുന്നു.ഇവര്‍ അടുത്തുള്ള നഗരമായ പത്താന്‍കോട്ടിലേക്ക് പോകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 1 ന് ജമ്മുകശ്മീരിന്റെ ഉള്‍പ്രദേശത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍,IEDയുടെ ശേഖരം എന്നിവ കണ്ടെത്തിയിരുന്നു.സുരക്ഷാ ഉപകരണങ്ങള്‍,ക്യാമ്പുകള്‍,വാഹനങ്ങള്‍,പ്രധാനപ്പെട്ട ഇന്‍സ്റ്റാളേഷന്‍സ് എന്നിവയെ തകര്‍ക്കാന്‍ ഇവ ഉപയോഗിക്കാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
പഞാബിലും ജമ്മുകശ്മീരിന്റെ പ്രാന്ത പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഭീകരവാദ സംഘടനകള്‍ സ്വാതന്ത്യദിന പരിപാടികളും വരാനിരിക്കുന്ന അമര്‍നാഥ് യാത്രയെയും നശിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ സംഘടനകള്‍ സൂചിപ്പിക്കുന്നു.അടുത്തിടെ കത്തുവ,ദോഡ,ഉദ്ദംപൂര്‍ രജൗരി പൂഞ്ച് ജില്ലകളില്‍ നടന്ന തീവ്രവാദ ആക്രമണങ്ങള്‍ ജമ്മു മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം വിളിച്ചോതുന്നതാണ്.ഡല്‍ഹിയെ സംബന്ധിച്ച് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 15ലെ ത്രിവര്‍ണ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാത്രമല്ല,രാഷ്ട്രപതിയുടെ വസതിയിലെ വിരുന്ന് സല്‍ക്കാരത്തില്‍ വരെ ജാഗ്രത ആവശ്യമാണ്.
English Summary;Capital on alert for Fidayeen attack ahead of Independence Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.