9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 4, 2025
November 28, 2025
November 28, 2025
November 28, 2025

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പുറത്ത് വിടുന്നതില്‍ അനിശ്ചിതത്വം

Janayugom Webdesk
തിരുവനന്തപുരം
August 17, 2024 12:07 pm

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ അനിശ്ചിതത്വം.റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് അവതാരിക രഞ്ചിനി ഹരിദാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.അപ്പീലില്‍ ഇടക്കാല ഉത്തരവ് വന്നിട്ടില്ല.നിയമ സെക്രട്ടറിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം റിപ്പാര്‍ട്ട് പുറത്ത് വിടാമെന്ന തീരുമാനത്തിലാണ് ഗവണ്‍മെന്റ്. നിലവില്‍ നിയമ തടസ്സങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കാല താമസം ഉണ്ടാകുന്നത് വിമര്‍ശനത്തിന് വഴിയൊരുക്കുന്നു.സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി അടക്കം സംഘടനങ്ങള്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.