സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സിപിഐ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ ചരമദിനമായ ഓഗസ്റ്റ് 19ന് എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും പതാക ഉയർത്തിയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ആചരിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ രാവിലെ 10 മണിക്ക് പുഷ്പാർച്ചന നടത്തും. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു നേതൃത്വം നൽകും. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ സിപിഐ‑സിപിഐ(എം) സംയുക്തമായി നടത്തുന്ന ദിനാചരണ പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.