പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. അനക്‌സ് കെട്ടിടത്തിന്റെ പരിസരത്തെ മതിൽ ചാടിക്കടന്ന് പാർലമെന്റിനകത്ത് യുവാവ് പ്രവേശിച്ചു. ഉത്തർപ്രദേശ് അലിഗഢ് സ്വദേശി മനീഷ് എന്നയാളാണ് അതിക്രമം നടത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 2:45 ഓടെയായിരുന്നു സംഭവം. ഉള്ളില്‍ കടന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
യുവാവിനെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 13ന് പാസുമായി അകത്തുകയറി ഭീകാരന്തരീക്ഷം സൃഷ്ടിച്ചവരെ സെക്യൂരിറ്റി സംഘം പിടികൂടിയിരുന്നു. അതിന് ശേഷം പാർലമെന്റിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പിഎസ്എസിനെ സെക്യൂരിറ്റി സർവീസിൽ നിന്നും മാറ്റി പകരം സിഐഎസ് എഫിന് ചുമതല കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.