11 February 2026, Wednesday

Related news

February 9, 2026
February 5, 2026
February 5, 2026
February 5, 2026
February 2, 2026
February 2, 2026
January 27, 2026
January 25, 2026
January 24, 2026
January 21, 2026

ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സ്‌ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
ക​ണ്ണൂ​ർ
August 19, 2024 9:13 pm

കേ​ര​ള സൂ​പ്പ​ർ ലീ​ഗി​ലെ ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സി​ന്‍റെ ടീ​മി​നെ ക​ണ്ണൂ​രി​ൽ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ടീം ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ഡ്രി​യാ​ൻ സാ​ർ​ഡി​നേ​റോ കോ​ർ​പ്പ, അ​ൽ​വാ​രോ അ​ൽ​വാ​രെ​സ് ഫെ​ർ​ണാ​ണ്ട​സ്, അ​സീ​ർ ഗോ​മ​സ് അ​ൽ​വാ​രെ​സ്, ഇ​ലോ​യ് ഒ​ർ​ഡോ​ണെ​സ് മു​നി​സ്, ഫ്രാ​ൻ​സി​സ് കോ ​ഡേ​വി​ഡ് ഗ്രാ​ൻ​ഡി സെ​റാ​നോ എ​ന്നീ അ​ഞ്ച് സ്പാ​നി​ഷ് താ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ടീം. ​ആ​ദി​ൽ അ​ഹ​മ്മ​ദ്ഖാ​ൻ, പി.​എ. അ​ജ്മ​ൽ, അ​ക്ബ​ർ സി​ദി​ഖ്, അ​ലി​സ്റ്റ​ർ ആ​ന്‍റ​ണി, മു​ൻ​മു​ൻ തി​മോ​ത്തി, മു​ഹ​മ്മ​ദ് അ​മീ​ൻ, ഹ​ഫീ​സ് മു​ഹ​മ്മ​ദ്, ആ​ൽ​ബി​ൻ, ഗോ​കു​ൽ ഗോ​പ​കു​മാ​ർ, ലി​യ​കാ​ന്ത്, പി ​ന​ജീ​ബ്, റി​ഷാ​ദ് ഗ​ഫൂ​ർ, വി​കാ​സ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റു കളിക്കാർ. 

സ്പെ​യി​ൻ​കാ​ര​നാ​യ മാ​നു​വ​ൽ സാ​ഞ്ച​സ് മു​റി​യാ​സ് ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. വ​യ​നാ​ട് സ്വ​ദേ​ശി എം. ​ഷ​ഫീ​ഖ് ഹ​സ​ൻ സ​ഹ​പ​രി​ശീ​ല​ക​നാ​ണ്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഷ​ഹീ​ൻ ച​ന്ദ്ര​നാ​ണ് ഗോ​ൾ കീ​പ്പ​ർ കോ​ച്ച്. മു​ഹ​മ്മ​ദ് അ​മീ​നാ​ണ് ടീം ​മാ​നേ​ജ​ർ. ജേ​ഴ്സി പ്ര​കാ​ശ​ന​വും തീം ​സോം​ഗ് അ​വ​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ൽ ക​ണ്ണൂ​രി​ലെ ആ​ദ്യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. സെ​ലി​ബ്രി​റ്റി ഓ​ണ​ർ ന​ട​ൻ ആ​സി​ഫ​ലി മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. ടീം ​ഉ​ട​മ​ക​ളാ​യ ഡോ. ​എം.​പി. ഹ​സ​ൻ​കു​ഞ്ഞി (ചെ​യ​ർ​മാ​ൻ),‌ മി​ബു ജോ​സ് നെ​റ്റി​ക്കാ​ട​ൻ, സി ​എ മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ഗ്രൗ​ണ്ടി​ലാ​ണ്‌ ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​ക. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സൂ​പ്പ​ർ​ലീ​ഗി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള സൂ​പ്പ​ർ​പാ​സ് കേ​ര​ള​യ്ക്കു​ള്ള സ്വീ​ക​ര​ണ​വും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.