14 March 2026, Saturday

Related news

March 13, 2026
March 13, 2026
March 7, 2026
March 7, 2026
February 27, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026

കോട്ടയിൽ വീണ്ടും വിദ്യാര്‍ത്ഥി മര ണം: ഐഐടി വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മ രിച്ച നിലയില്‍

Janayugom Webdesk
കോട്ട
August 20, 2024 10:43 am

രാജസ്ഥാനിലെ കോട്ട ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി മ രണം. ഉത്തർപ്രദേശ് സ്വദേശിയായ കുശാഗ്ര രസ്തോഗി (18) എന്ന വിദ്യാര്‍ത്ഥിയെയാണ് ദരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രസ്തോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഈ വർഷം ഏപ്രിലിലാണ് വിദ്യാർത്ഥി കോച്ചിംഗിനായി കോട്ടയിലെത്തിയത്. ഓൾഡ് രാജീവ് ഗാന്ധി നഗറിലെ ഒരു ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്.

വിദ്യാര്‍ത്ഥി മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഈ വര്‍ഷം ജൂണ്‍വരെ 11 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.