11 February 2026, Wednesday

Related news

January 28, 2026
January 10, 2026
December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
October 3, 2025
October 2, 2025
September 16, 2025

ജനകീയ ചായക്കടയുമായി എഐവൈഎഫ്; ജയരാജ് വാര്യര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തൃശൂര്‍
August 21, 2024 6:00 pm

വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് തൃശൂരില്‍ ജനകീയ ചായക്കട ഒരുക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്നിലൊരുക്കുന്ന ചായക്കടയില്‍ ചായ അടിച്ചുകൊണ്ട് സിനിമാതാരം ജയരാജ് വാര്യരാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് തൃശൂര്‍ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്. പി ബാലചന്ദ്രന്‍ എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.