11 February 2026, Wednesday

Related news

February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Janayugom Webdesk
കണ്ണൂർ
August 22, 2024 5:25 pm

പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് തീപിടിച്ച് സ്കൂട്ടർ പൂർണമായി കത്തിനശിച്ചു. കണ്ണാടിപറമ്പ് സ്വദേശി മൊയ്തീന്‍റെ ടിവിഎസ് വീഗോ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന്‌ ഉച്ചയ്ക്ക് 1.40 ഓടെ കണ്ണാടിപറമ്പിൽ നിന്നും സുഹൃത്തുമായി കണ്ണൂരിലേക്ക് പോകവെയാണ് സംഭവം. പൊടിക്കുണ്ടിൽ എത്തിയപ്പോൾ സ്കൂട്ടർ പെട്ടന്ന് ഓഫായി. തുടർന്ന് റോഡ് സൈഡിലേക്ക് സ്കൂട്ടർ മാറ്റവെ തീയാളിപടരുകയായിരുന്നു. കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. സംഭവ സമയം മൊയ്തീനും സുഹൃത്തും സ്കൂട്ടറിൽ നിന്ന് ഇറങ്ങിയത് കൊണ്ട് ആളപായമുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.