19 September 2024, Thursday
KSFE Galaxy Chits Banner 2

വഖഫ് ഭേദഗതി: ജെപിസിയില്‍ വാഗ്വാദം

ഭേദഗതിയെ എതിര്‍ത്ത് പ്രതിപക്ഷം
Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2024 11:07 pm

വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷ എംപിമാര്‍. ഭേദഗതി വ്യവസ്ഥകളില്‍ പലതും അവര്‍ ചോദ്യം ചെയ്തു. സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള നടപടികളാണ് ഭേദഗതിയില്‍ ഉള്ളതെന്ന വാദവുമായി ഭരണകക്ഷി അംഗങ്ങള്‍ ബഹളംവച്ചു. ഇതേത്തുടര്‍ന്ന് ഭരണ‑പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദമുണ്ടായി.
ജഗദാംബിക പാല്‍ എംപി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. 

സമിതിയുടെ അടുത്ത യോഗം ഈ മാസം 30ന് ചേരും. അന്ന് വിവിധ വഖഫ് ബോര്‍ഡുകളുടെ അഭിപ്രായം തേടും. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ ജെപിസി യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെ സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.