22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

വൈക്കത്ത് പൊലീസ് നടത്തിയത് നരനായാട്ട്: ടി ജെ ആഞ്ചലോസ്

Janayugom Webdesk
വൈക്കം
August 23, 2024 12:10 pm

വൈക്കത്ത് വഴിയോര കച്ചവട തൊഴിലാളികള ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നരനായാട്ടാണ് നടന്നതെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റവരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഫലപ്രദമായി നടപ്പിലാക്കാത്ത വൈക്കം നഗരസഭാ മേധാവികളാണ് നിയമലംഘനം നടത്തുന്നത്. രോഗബാധിതരായതുകൊണ്ട് മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ കഴിയാത്തവരും വിധവകളും വികലാംഗരുമായ അറുപതിലധികം വരുന്ന കച്ചവടക്കാരുടെ കടകള്‍ തകര്‍ക്കുകയും അതിലുണ്ടായിരുന്ന പണവും സാധനങ്ങളും പൊലിസ് കൊണ്ടുപോകുകയും ചെയ്തതായി ആഞ്ചലോസ് ആരോപിച്ചു. അനീതിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് സിപിഐ‑എഐടിയുസി നേതാക്കളെ പൊലീസ് ആക്രമിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് എംഎല്‍എ പറഞ്ഞിരിക്കുന്ന പരാതികള്‍ക്കും പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.