23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

പുനരുപയോഗിക്കാൻ കഴിയുന്ന ആദ്യ ഹൈബ്രിഡ് റോക്കറ്റ് വിക്ഷേപിച്ച് ഇന്ത്യ

Janayugom Webdesk
ചെന്നൈ
August 24, 2024 11:06 am

മാര്‍ട്ടിന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പ് സ്‌പേസ് സോണ്‍ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാന്‍ കഴിയുന്ന ആദ്യ ഹൈബ്രിഡ് റോക്കറ്റ് RHUMI‑1 ഇന്ത്യ ചെന്നൈയിലെ തിരുവിഡന്തൈയില്‍ നിന്ന് വിക്ഷേപിച്ചു.

3 ക്യൂബ് സാറ്റ്‌ലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.

ഈ റോക്കറ്റുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കും.RHUMI റോക്കറ്റില്‍ ഒരു ജനറിക് ഇന്ധന അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോട്ടോറുകള്‍,വൈദ്യുതപരമായി ട്രിഗര്‍ ചെയ്ത പാരച്യൂട്ട് ഡിപ്ലോയര്‍ എന്നിവ സജ്ജീകരിച്ചരിക്കുന്നു.

മുന്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ മയില്‍സ്വാമി അണ്ണാദുരയുടെ നിര്‍ദേശപ്രകാരം സ്‌പേസ് സോണ്‍ സ്ഥാപകനായ ആനന്ദ് മേഘലിംഗം ആണ് RHUMI ദൗത്യം നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.